എറണാകുളത്ത് സ്കൂൾ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു
എറണാകുളത്ത് സ്കൂൾ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. കോതമംഗലം പൈമറ്റം ആറാം വാർഡ് പുത്തൻപുരയ്ക്കൽ പി കെ അജയന്റെ മകൻ അഭിജിത്ത് (10) കുഴഞ്ഞുവീണ് മരിച്ചത്. പൈമറ്റം ഗവൺമെന്റ് യുപി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയാണ്. സ്കൂൾ വിട്ട് വീട്ടിലെത്തിയ ശേഷം കനത്ത തലവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മാതാവ് : നെല്ലിക്കുഴി സ്വദേശിനി ശ്രീകല. സഹോദരൻ : അഭിനവ് (വിദ്യാർഥി). സംസ്കാരം പോസ്റ്റ്മോർട്ടത്തിനു ശേഷം വ്യാഴാഴ്ച വീട്ടുവളപ്പിൽ നടക്കും.