സ്‌നേഹവും പ്രാർഥനകളും: ലതാ മങ്കേഷ്‌കറിന്റെ വേർപാടിൽ അനുശോചനവുമായി എ ആർ റഹ്മാൻ
ഇന്ത്യയുടെ മഹാഗായിക ലതാ മങ്കേഷ്‌കറിന്റെ വേർപാടിൽ അനുശോചനം അറിയിച്ച് സംഗീത സാമ്രാട്ട് എ ആർ റഹ്മാൻ. ലതാ മങ്കേഷ്‌കറിനൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്താണ് റഹ്മാൻ അവരെ അനുസ്മരിക്കുന്നത്. ചലതാ മങ്കേഷ്‌കർ സോഫയിലും റഹ്മാൻ താഴെയുമായി ഇരിക്കുന്ന ചിത്രമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ലവ്, റസ്‌പെക്ട്, പ്രയേഴ്‌സ് എന്നീ വാക്കുകളും ക്യാപ്ഷനായി നൽകിയിട്ടുണ്ട്
റഹ്മാന്റെ സംഗീതത്തിൽ ചുരുക്കം ഗാനങ്ങൾ ലതാ മങ്കേഷ്‌കർ പാടിയിട്ടുണ്ട്. ഇതിൽ ദിൽസേയിലെ ജിയാ ജലേ എന്ന ഗാനം തന്റെ ഇഷ്ട ഗാനങ്ങളിലൊന്നാണെന്ന് ലതാ മങ്കേഷ്‌കർ പറഞ്ഞിരുന്നു. റംഗ് ദേ ബസന്തിയിലെ ലുക്കാ ചുപ്പി എന്ന ഗാനവും ലതാ മങ്കേഷ്‌കർക്ക് ഏറെ പ്രിയപ്പെട്ടതാണ്