ആചാരം ലംഘിച്ചാൽ രണ്ട് വർഷം തടവ്, പരമാധികാരി തന്ത്രി; യുഡിഎഫ് ശബരിമല നിയമത്തിന്റെ കരട് പുറത്തുവിട്ടു
അധികാരത്തിലെത്തിയാൽ ശബരിമലയിൽ യുവതി പ്രവേശിപ്പിക്കാതിരിക്കാൻ നിയമനിർമാണം നടത്തുമെന്ന് യുഡിഎഫ്. നടപ്പാക്കാനുദ്ദേശിക്കുന്ന നിയമത്തിന്റെ കരട് യുഡിഎഫ് പുറത്തുവിട്ടു. ശബരിമലയിൽ ആചാരം ലംഘിച്ച് കടന്നാൽ രണ്ട് വർഷം തടവ് ലഭിക്കുമെന്നും ക്ഷേത്രത്തിന്റെ പരമാധികാരി തന്ത്രിയായിരിക്കുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പുറത്തുവിട്ട കരടിൽ പറയുന്നു
ശബരിമല വിഷയം പരമാവധി ആളിക്കത്തിച്ച് അതിൽ വോട്ട് ചൂഷണം നടത്താനുള്ള ശ്രമമാണ് സംസ്ഥാനത്ത് യുഡിഎഫ് നടത്തുന്നത്. ബിജെപിയും സമാന ആശയം തന്നെയാണ് സംസ്ഥാനത്ത് നടപ്പാക്കുന്നതും. നേരത്തെ നടപ്പാക്കാനുദ്ദേശിക്കുന്ന നിയമത്തിന്റെ കരട് പുറത്തുവിടാൻ യുഡിഎഫിനെ മന്ത്രി എ കെ ബാലൻ വെല്ലുവിളിച്ചിരുന്നു. ഇതിന് മറുപടിയായാണ് തിരുവഞ്ചൂർ കരട് രൂപം പുറത്തുവിട്ടത്മു
ൻ ഡിജിപി ടി ആസിഫലിയാണ് കരട് തയ്യാറാക്കുന്നത്. യുഡിഎഫ് അധികാരത്തിലെത്തിയാൽ നിയമം ഉറപ്പായും നടപ്പാക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്.