Sunday, January 5, 2025
Kerala

തൃശ്ശൂർ പൂരം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്താൻ തീരുമാനം; ജനങ്ങളെത്തുന്നത് നിയന്ത്രിക്കും

ഈ വർഷത്തെ തൃശ്ശൂർ പൂരം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്താൻ തീരുമാനം. ജനങ്ങളെത്തുന്നത് പരമാവധി നിയന്ത്രിക്കും. രോഗവ്യാപനത്തിന്റെ തോത് കണക്കിലെടുത്താകും പൂരം എത്ര വിപുലമായി നടത്തണമെന്നും എത്രയാളുകളെ പങ്കെടുപ്പിക്കാമെന്നും തീരുമാനിക്കുക

ഇതിനായി പ്രത്യേക സമിതി രൂപീകരിക്കും. രണ്ടാഴ്ച കൂടുമ്പോൾ സമിതി യോഗം ചേർന്ന് സാഹചര്യങ്ങൾ പരിശോധിച്ച് വ്യക്തത വരുത്തും. മാർച്ചിൽ അന്തിമ തീരുമാനമെടുക്കാനാണ് ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനമായത്.

ഏപ്രിൽ 23നാണ് പൂരം. സർക്കാരിന്റെ നിയന്ത്രണങ്ങൾക്ക് വിധേയമായി തീരുമാനമെടുക്കാമെന്ന് പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങൾ സമ്മതിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *