ശശികലയുടെ മടങ്ങിവരവ്; ശക്തിപ്രകടനത്തിന് അനുമതി നിഷേധിച്ച് പോലീസ്, നിയന്ത്രണം മറികടക്കുമെന്ന് അനുയായികൾ
അനധികൃത സ്വത്ത് സമ്പാദന കേസിൽ നാല് വർഷം ജയിൽ ശിക്ഷ അനുഭവിച്ച് ചെന്നൈയിലേക്ക് തിരികെയെത്തുന്ന വി കെ ശശികലക്ക് വൻ സ്വീകരണമൊരുക്കാൻ അനുയായികൾ തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെ എതിർപ്പുമായി പോലീസ്. സ്വീകരണപരിപാടികൾക്ക് പോലീസ് അനുമതി നിഷേധിച്ചു. ശശികലയെ സ്വീകരിച്ചു കൊണ്ടുള്ള റാലിക്ക് അനുമതി നിഷേധിച്ച് ചെന്നൈ പോലീസ് കമ്മീഷണർ ഉത്തരവിറക്കി
എന്നാൽ പോലീസ് നിയന്ത്രണം മറികടക്കുമെന്ന് ശശികലയുടെ അനുയായികാൾ മുന്നറിയിപ്പ് നൽകി. ഹൊസൂർ മുതൽ ചെന്നൈ വരെ ആയിരം വാഹനങ്ങളുടെ അകമ്പടിയോടെയാണ് ശശികലയെ ചെന്നൈയിലേക്ക് സ്വീകരിക്കുന്നത്. ഹിലോകപ്റ്ററിൽ പുഷ്പവൃഷ്ടി ഉൾപ്പെടെ നൂറുകണക്കിന് അനുയായികളെ അണിനരത്തി മറീന ബീച്ചിൽ ശക്തിപ്രകടനം നടത്താനും അനുയായികൾ തീരുമാനിച്ചിരുന്നു
അതേസമയം അണ്ണാ ഡിഎംകെയിലെ കൂടുതൽ എംഎൽഎമാർ ശശികലക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഒ പനീർശെൽവം പക്ഷം നേതാക്കളാണ് ശശികലക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.