ബിരിയാണിയിൽ പഴുതാര; കൊച്ചിയിൽ കായാസ് ഹോട്ടൽ ഭക്ഷ്യസുരക്ഷ വകുപ്പ് പൂട്ടിച്ചു
ബിരിയാണിയിൽ പഴുതാര. കൊച്ചിയിൽ കായാസ് ഹോട്ടൽ ഭക്ഷ്യസുരക്ഷ വകുപ്പ് അടച്ചു പൂട്ടിച്ചു. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധന വിവിധ ഇടങ്ങളിൽ പുരോഗമിക്കുന്നതിനിടെയാണ് സംഭവം. ഭക്ഷണം കഴിക്കാനെത്തിയവർക്ക് ബിരിയാണിയിൽ നിന്ന് പഴുതാരയെ കിട്ടുകയായിരുന്നു. തുടർന്ന് ഭക്ഷ്യ സുരക്ഷ വിഭാഗത്തെ വിവരം അറിയിക്കുകയായിരുന്നു.
പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്യുന്നതെന്നും കണ്ടെത്തി. തുടർന്ന് ഹോട്ടൽ അടച്ചു പൂട്ടാനുള്ള നോട്ടീസ് നൽകുകയായിരുന്നു.