പൊറോട്ട തെർമോക്കോൾപ്പെട്ടിയിൽ; ഭക്ഷണത്തിൽ കളറും; കൊച്ചിയിലെ ഹോട്ടൽ പൂട്ടിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്
കൊച്ചിയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി. ഉദയംപേരൂർ നടക്കാവിലെ ഹോട്ടലിൽ വ്യാപക ക്രമക്കേടുകളാണ് കണ്ടെത്തിയത്.
നാടക്കാവ് ലളിതം ഹോട്ടലിലാണ് പരിശോധന നടത്തിയത്. ഹോട്ടലിൽ പൊറോട്ട സൂക്ഷിച്ചിരുന്നത് തെർമോക്കോൾപ്പെട്ടിയിലാണ്. കളർ ചേർത്ത ഭക്ഷണവും ഭക്ഷ്യവകുപ്പ് പിടിച്ചെടുത്തു. തുറന്ന് വച്ചിരുന്ന ഭക്ഷണപദാർത്ഥങ്ങൾ കണ്ടെടുത്തു നശിപ്പിച്ചു. തുടർന്ന് ഹോട്ടലിനെതിരെ നടപടിയെടുത്തു. ഹോട്ടൽ അടയ്ക്കാൻ ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധന നടക്കുകയാണ്. ഇടുക്കിയിൽ നടത്തിയ പരിശോധനയിൽ
രണ്ടു ഹോട്ടലുകൾക്കെതിരെ നടപടി സ്വീകരിച്ചു. വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിച്ച രണ്ട് ഹോട്ടലുകളാണ് പൂട്ടിച്ചത്.