Wednesday, January 8, 2025
Kerala

ഭക്ഷ്യവിഷബാധയേറ്റ് നേഴ്‌സ് മരിച്ച സംഭവം: ഹോട്ടൽ അടിച്ചുതകർത്ത് ഡിവൈഎഫ്ഐ

കോട്ടയം സംക്രാന്തിയില്‍ ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന് നേഴ്‌സ് മരണപ്പെട്ട സംഭവത്തില്‍ മലപ്പുറം കുഴിമന്തി ഹോട്ടലിലേക്ക് ഡി.വൈ.എഫ്.ഐ. പ്രകടനം. പ്രതിഷേധവുമായി എത്തിയ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ കട തല്ലിതകര്‍ക്കുകയായിരുന്നു. ചെടിച്ചട്ടികളും ബോര്‍ഡുകളടക്കം തല്ലിതകര്‍ത്തു.

നഗരസഭയുടെ വീഴ്ചയാണ് രശ്മിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് ഡി.വൈ.എഫ്.ഐ. ആരോപിച്ചു.മോശം ഭക്ഷണം വിളമ്പിയതിന് രണ്ടുമാസം മുന്‍പ് ആരോഗ്യവിഭാഗം ഹോട്ടലിന് നോട്ടീസ് നല്‍കിയിരുന്നു. നഗരസഭ പരിശോധനകള്‍ നടത്താതിരിക്കുന്നതാണ് മരണമുണ്ടാവാന്‍ കാരണമെന്നാരോപിച്ചായിരുന്നു ഡി.വൈ.എഫ്.ഐ മാര്‍ച്ച്.

സംക്രാന്തിയിലെ മലപ്പുറം കുഴിമന്തി ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് നേരത്തേയും ഭക്ഷ്യവിഷബാധയുണ്ടായിട്ടുണ്ട്. അപ്പോഴൊന്നും സ്ഥാപനത്തിനെതിരെ കാര്യമായ നടപടിയെടുക്കാത്തതാണ് ഭക്ഷ്യവിഷബാധയെത്തുടര്‍ന്നുള്ള മരത്തിലേക്ക് നയിച്ചതെന്നാണ് പരാതി.

Leave a Reply

Your email address will not be published. Required fields are marked *