ഒന്നര വർഷത്തിന് ശേഷം എം ശിവശങ്കർ തിരികെ സർവീസിൽ പ്രവേശിച്ചു
സ്വർണക്കടത്ത് കേസിൽ സസ്‌പെൻഷനിലായി ഒന്നര വർഷത്തിന് ശേഷം എം ശിവശങ്കർ തിരികെ സർവീസിൽ പ്രവേശിച്ചു. വ്യാഴാഴ്ച രാവിലെ 11 മണിക്ക് സെക്രട്ടേറിയറ്റിലെത്തിയാണ് അദ്ദേഹം സർവീസിൽ പ്രവേശിച്ചത്. ശിവശങ്കറിന് ഏത് വകുപ്പാണെന്ന കാര്യം ഇതുവരെ തീരുമാനിച്ചില്ല. 2023 ജനുവരി വരെ ശിവശങ്കറിന് സർവീസ് കാലാവധിയുണ്ട്.
2020 ജൂലൈ 16നാണ് ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്തത്. കസ്റ്റംസും ഇ ഡിയും ശിവശങ്കറിനെ സ്വർണക്കടത്ത് കേസിലും ലൈഫ് മിഷൻ കേസിലും പ്രതി ചേർത്തിരുന്നു. കേസിൽ അറസ്റ്റിലായ ശിവശങ്കർ 98 ദിവസം ജയിലിൽ കഴിഞ്ഞു.