വിദേശത്ത് നഴ്‌സിംഗ് ജോലി വാഗ്ദാനം ചെയ്തു കോടികൾ തട്ടിയെടുത്ത കേസിൽ മൂന്ന് പേർ അറസ്റ്റിൽ
വിദേശത്ത് നഴ്‌സിംഗ് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത കേസിൽ മൂന്ന് പേർ അറസ്റ്റിൽ. എറണാകുളം പനമ്പിള്ളി നഗർ ജോർജ് ഇന്റർനാഷണൽ ഏജൻസി നടത്തിപ്പുകാരാണ് പിടിയിലായത്. ഇടുക്കി സ്വദേശി ആദർശ് ജോസ്, കോട്ടയം സ്വദേശി വിൻസെന്റ് മാത്യു, ഒറ്റപ്പാലം സ്വദേശി പ്രിൻസി ജോൺ എന്നിവരാണ് പിടിയിലായത്.
മുന്നൂറോളം പേരിൽ നിന്നായി ഇവർ പണം തട്ടിയെടുത്തതായാണ് പരാതി. ഒരു ലക്ഷം രൂപ മുതൽ ആറ് ലക്ഷം രൂപ വരെ ഇവർ ഓരോരുത്തരിൽ നിന്നായി വാങ്ങി. മൂന്ന് വർഷത്തിനിടെ നാലര കോടിയോളം രൂപ ഇത്തരത്തിൽ തട്ടിയെടുത്തതായി പോലീസ് പറയുന്നു.
ഒളിവിലായിരുന്ന പ്രതികൾ നിലവിൽ വിവിധയിടങ്ങളിൽ മാസ്‌ക് വാഹനങ്ങളിൽ കൊണ്ടുപോയി വിൽക്കുന്ന ജോലി ചെയ്യുകയായിരുന്നു. ഇനി കേസിലെ മുഖ്യ സൂത്രധാരനായ കുവൈറ്റിലുള്ള അനീഷ് ജോസ്, കണ്ണൂർ സ്വദേശി ജോർജ് ടി ജോസ് എന്നിവരെയാണ് പിടികൂടാനുള്ളത്.