Sunday, January 5, 2025
Kerala

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ സ്വത്തുവിവരം വെളിപ്പെടുത്തി മന്ത്രി കെ ടി ജലീൽ

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ സ്വത്ത് വിവരം വെളിപ്പെടുത്തി മന്ത്രി കെ ടി ജലീൽ. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇ ഡി ആവശ്യപ്പെട്ടതിനനുസരിച്ചാണ് സ്വത്തുവിവരം വെളിപ്പെടുത്തിയത്. 19.5 സെന്റ് സ്ഥലവും വീടുമാണ് തനിക്കുള്ളത്. ഭാര്യയോ മക്കളോ സ്വർണം ധരിക്കുന്നവരല്ല. വീട്ടിൽ സ്വർണമില്ലെന്നും കെ ടി ജലീൽ പറയുന്നു

കാനറ ബാങ്ക് വളാഞ്ചേരി ശാഖയിൽ 5 ലക്ഷം രൂപയുടെ ഹോം ലോൺ ഉണ്ട്. മലപ്പുറം ജില്ലയിലെ രണ്ട് കോപറേറ്റീവ് സൊസൈറ്റികളിലായി 5000 രൂപയുടെ ഷെയറുകൾ. ഒന്നര ലക്ഷത്തിൽ താഴെ വരുന്ന ഫർണിച്ചറുകൾ, 1500 പുസ്തകങ്ങൾ എന്നിവയും വീട്ടിലുണ്ട്. നാലര ലക്ഷം രൂപ സ്വന്തം സമ്പാദ്യമായി കയ്യിലുണ്ട്. 27 വർഷത്തെ ശമ്പള സമ്പാദ്യമായി 22 ലക്ഷം രൂപ ഭാര്യയുടെ കൈവശമുണ്ട്
മകൾക്ക് ബാങ്ക് ബാലൻസായി 36,000 രൂപയുണ്ട്. മകന്റെ ബാങ്ക് ബാലൻസ് 500 രൂപയാണ്. കഴിഞ്ഞ നാലര വർഷത്തിനിടെ ആറ് തവണ വിദേശയാത്ര നടത്തി.

Leave a Reply

Your email address will not be published. Required fields are marked *