നൈജീരിയയിൽ വയലിൽ ജോലി ചെയ്യുകയായിരുന്ന 110 കർഷകരെ കൂട്ടക്കൊല ചെയ്തു
നൈജീരിയയിൽ വയലിൽ ജോലി ചെയ്യുകയായിരുന്ന കർഷകരെ കൂട്ടക്കുരുതി നടത്തി കൊടുംക്രൂരത. വയലിൽ വിളവെടുക്കുകയായിരുന്ന 110 പേരെയാണ് മോട്ടോർ സൈക്കിളിലെത്തിയ സായുധ സംഘം വെടിവെച്ചു കൊലപ്പെടുത്തിയത്. സംഘത്തിലെ സ്ത്രീകളെ തട്ടിക്കൊണ്ടു പോയതായും റിപ്പോർട്ടുകളുണ്ട്.
നിരവധി പേർക്ക് ആക്രമണത്തിൽ പരുക്കേറ്റു. തീവ്രവാദ സംഘടനയായ ബോക്കോ ഹറാമാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഏതാണ്ട് മുപ്പതിനായിരത്തോളം സാധാരണക്കാരെയെങ്കിലും ബോക്കോ ഹറാം തീവ്രവാദികൾ കൊലപ്പെടുത്തിയിട്ടുണ്ട്.