തെരഞ്ഞെടുപ്പ് കോഴ: സി കെ ജാനുവിന്റെയും ബിജെപി ജില്ലാ സെക്രട്ടറിയുടെയും ശബ്ദസാമ്പിളുകൾ ഇന്ന് ശേഖരിക്കും
സുൽത്താൻ ബത്തേരി തെരഞ്ഞെടുപ്പ് കോഴ കേസിൽ സി കെ ജാനുവിന്റെയും ബിജെപി വയനാട് ജില്ലാ സെക്രട്ടറി പ്രശാന്ത് മലവയലിന്റെയും ശബ്ദ സാമ്പിളുകൾ ഇന്ന് ശേഖരിക്കും. കോടതി നിർദേശത്തെ തുടർന്നാണ് നടപടി. ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് ശബ്ദസാമ്പിൾ പരിശോധന നടത്തുന്നത്. വെളിപ്പെടുത്തൽ നടത്തിയ പ്രസീതയുടെ ശബ്ദസാമ്പിളുകളും ഇന്ന് വീണ്ടും ശേഖരിക്കും
നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് സി കെ ജാനു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനിൽ നിന്ന് പത്ത് കോടി രൂപ കോഴ ആവശ്യപ്പെട്ടതായാണ് ജെആർപി ട്രഷറർ ആയ പ്രസീത വെളിപ്പെടുത്തിയത്. പിന്നീട് താത്കാലിക ആവശ്യങ്ങൾക്കായി പത്ത് ലക്ഷം ആവശ്യപ്പെട്ടു. സി കെ ജാനുവിന് നിരവധി സംഘടനകളുമായി കൂട്ടുകെട്ട് കച്ചവടമുണ്ടെന്നും പ്രസീത ആരോപിച്ചിരുന്നു.