സി കെ ജാനു കോഴ: പ്രസീതയെ ക്രൈംബ്രാഞ്ച് തെളിവ് ശേഖരണത്തിനായി വിളിപ്പിച്ചു
സി കെ ജാനുവിന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ കോഴ നൽകിയെന്ന വെളിപ്പെടുത്തലിൽ ജെആർപി സംസ്ഥാന ട്രഷറർ പ്രസീതയെ ക്രൈംബ്രാഞ്ച് വീണ്ടും വിളിപ്പിച്ചു. തെളിവ് ശേഖരണത്തിനായാണ് പ്രസീതയോട് രാവിലെ 11 മണിക്ക് ഹാജരാകാൻ ക്രൈംബ്രാഞ്ച് നിർദേശം നൽകിയത്.
ശബ്ദരേഖയടക്കമുള്ള ഡിജിറ്റൽ തെളിവുകളുടെ വിശദാംശങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിക്കും. കേസിൽ സി കെ ജാനുവിന്റെയോ കെ സുരേന്ദ്രന്റെയോ മൊഴി ഇതുവരെയെടുത്തിട്ടില്ല. കെ സുരേന്ദ്രൻ ജാനുവിന് ലക്ഷങ്ങൾ കൈമാറാൻ തയ്യാറെടുക്കുന്നതിന്റെ ഫോൺ സംഭാഷണം പ്രസീത പുറത്തുവിട്ടിരുന്നു.