സി കെ ജാനുവിന് കോഴ: ബിജെപി സംഘടനാ ജനറൽ സെക്രട്ടറിയുള്ള ഫോൺ സംഭാഷണം പ്രസീത പുറത്തുവിട്ടു
സി കെ ജാനുവിന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ കോഴ നൽകിയെന്ന ആരോപണത്തിൽ അടുത്ത ഫോൺ സംഭാഷണം കൂടി ജെ ആർ പി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട് പുറത്തുവിട്ടു. ബിജെപി സംഘടനാ ജനറൽ സെക്രട്ടറി എം ഗണേഷുമായി സംസാരിച്ചതിന്റെ ഫോൺ സംഭാഷണമാണ് പുറത്തുവിട്ടത്
സുരേന്ദ്രൻ പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നും ജാനുവിന്റെ കാര്യത്തിന് വേണ്ടിയാണെന്നും പ്രസീത പറയുന്നുണ്ട്. വേണ്ട വിധത്തിൽ കാര്യങ്ങൾ സംസാരിച്ചിട്ടുണ്ടെന്നും സുരേഷ് എന്നയാളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഗണേഷ് ഫോൺ സംഭാഷണത്തിൽ പറയുന്നു.
നേരത്തെ കെ സുരേന്ദ്രനുമായുള്ള ഫോൺ സംഭാഷണവും പ്രസീത പുറത്തുവിട്ടിരുന്നു. ജാനുവിന് 25 ലക്ഷം രൂപ നൽകാൻ ഗണേഷിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് സുരേന്ദ്രൻ ഈ സംഭാഷണത്തിൽ പറയുന്നത്.