സംസ്ഥാനത്ത് ഇന്ന് 6820 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6820 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് മാധ്യങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി
730 പേരുടെ ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ 60 പേർ ആരോഗ്യ പ്രവർത്തകരാണ്. നിലവിൽ 84,087 പേരാണ് ചികിത്സയിൽ കഴിയുന്നത്. 26 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു
കഴിഞ്ഞ 24 മണിക്കൂറിനിടെ 61,388 സാമ്പിളുകൾ പരിശോധിച്ചു. ഇന്ന് 7699 പേർക്കാണ് രോഗമുക്തിയുണ്ടായത്. ഒരേ സമയം ചികിത്സയിലിരിക്കുന്ന രോഗികളുടെ എണ്ണം ഒക്ടോബർ 24നാണ്. അന്ന് 97,417 പേരാണ് ചികിത്സയിലുണ്ടായിരുന്നത്. ഇതിന് ശേഷം രോഗികളുടെ എണ്ണം ക്രമാനുഗതമായി കുറഞ്ഞുവരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.