4538 പേര്‍ക്ക് ഇന്ന് സംസ്ഥാനത്ത് കോവിഡ്; പരിശോധിച്ചത് 36,027 സാമ്പിളുകള്‍
സംസ്ഥാനത്ത് ഇന്ന് 4538 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 3997 പേർക്കും സമ്പർക്കം വഴിയാണ് രോഗവ്യാപനമുണ്ടായത്
രോഗം സ്ഥിരീകരിച്ചവരിൽ 249 പേരുടെ ഉറവിടം വ്യക്തമല്ല. 67 പേർ ആരോഗ്യ പ്രവർത്തകരാണ്. രോഗം സ്ഥിരീകരിച്ച ആദ്യ ദിവസം മുതൽ ഇതുവരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 1,79,922 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 57,879 പേരാണ് ചികിത്സയിൽ കഴിയുന്നത്.
20 പേരാണ് ഇന്ന് കൊവിഡ് ബാധിതരായി മരിച്ചത്. 3347 പേർ ഇന്ന് രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിൽ 36,027 സാമ്പിളുകൾ പരിശോധിച്ചു. ഇന്ന് ഫലം എടുത്തത് കുറച്ച് നേരത്തെയാണ്. അതിനാലാണ് രോഗികളുടെ എണ്ണം കുറഞ്ഞതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വാഭാവികമായും ഇന്നത്തെ ബാക്കിയുള്ള കണക്ക് കൂടി നാളത്തെ കണക്കിൽ വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു