ബിനീഷിന്റെ കുട്ടിയെ തടവിൽ വെച്ചെന്ന പരാതി; ഇഡിക്കെതിരെ കേസെടുക്കാൻ ബാലാവകാശ കമ്മീഷന്റെ നിർദേശം
റെയ്ഡിനിടെ ബിനീഷ് കോടിയേരിയുടെ രണ്ടര വയസ്സ് മാത്രം പ്രായമുള്ള കുട്ടിയെ നിയമവിരുദ്ധമായി തടവിൽ വെച്ച് മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ കേസെടുക്കാൻ ബാലാവകാശ കമ്മീഷൻ നിർദേശം നൽകി. ജില്ലാ പോലീസ് മേധാവിക്കാണ് നിർദേശം നൽകിയത്
കുട്ടിയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച് റിപ്പോർട്ട് നൽകണം. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർമാരോടും റിപ്പോർട്ട് തേടിയിട്ടുണ്ട്. ബിനീഷിന്റെ ഭാര്യപിതാവാണ് കുട്ടിയുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി ബാലാവകാശ കമ്മീഷനിൽ പരാതി നൽകിയത്
റെയ്ഡ് തുടരുന്നതിനിടെ ബീനിഷിന്റെ വീട്ടിൽ ബാലാവകാശ കമ്മീഷൻ എത്തിയിരുന്നു. രേഖാമൂലം ബിനീഷിന്റെ കുട്ടിയെ കാണണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടതോടെയാണ് ബിനീഷിന്റെ ഭാര്യയെയും കുട്ടിയെയും പുറത്തേക്ക് വിടാൻ ഇ ഡി തയ്യാറായത്