Sunday, April 13, 2025
Kerala

തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെക്കാൻ പറയാനാകില്ല; ഹർജി തള്ളി ഹൈക്കോടതി

കൊറോണയുടെ പശ്ചത്തലത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തളളി. പിസി ജോർജ് എംഎൽഎയാണ് ഹർജി സമർപ്പിച്ചത്. രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.

എന്നാൽ കർശന മുൻകരുതലുകൾ സ്വീകരിച്ച് തെരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കമ്മീഷന്റെ നടപടി ക്രമങ്ങളിൽ ഇടപെടുന്നില്ലായെന്ന വിലയിരുത്തലിൽ ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷൻ ബെഞ്ച് ഹർജി തള്ളുകയായിരുന്നു.

 

കൊറോണ വ്യാപനത്തിനിടയിൽ തെരഞ്ഞെടുപ്പ് നടത്തുന്നത് സംസ്ഥാനത്തിന്റെ സാമ്ബത്തിക സ്ഥിതി തകർക്കുമെന്നായിരുന്നു പിസി ജോർജിന്റെ വാദം.

 

Leave a Reply

Your email address will not be published. Required fields are marked *