Sunday, January 5, 2025
Kerala

‘അവര്‍ ചെയ്യുന്നതെല്ലാം ചെയ്യട്ടെ’; റെയ്‌ഡിനോട് പ്രതികരിച്ച്‌ ബിനീഷ് കോടിയേരി

ബംഗളൂരു: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌റ്ററേറ്റിന്റെ റെയ്‌ഡിനോട് പ്രതികരിച്ച്‌ ബിനീഷ് കോടിയേരി. ‘അവര്‍ ചെയ്യുന്നതെല്ലാം ചെയ്യട്ടെ’ എന്നായിരുന്നു ബിനീഷിന്റെ പ്രതികരണം. എന്നാൽ വൈദ്യ പരിശോധനയ്‌ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകവെയായിരുന്നു ബിനീഷ് പ്രതികരിച്ചത്.

അതേസമയം എന്‍ഫോഴ്‌സ്‌മെന്റിനെതിരായ ബിനീഷിന്റെ കുടുംബത്തിന്റെ പരാതിയില്‍ ഇ ഡിയോട് കേരള പോലീസ് വിശദീകരണം തേടി. ഇ ഡിയോട് ഇമെയില്‍ വഴിയാണ് വിശദീകരണം തേടിയത്. ബിനീഷിന്റെ വീട്ടിലെത്തിയ പൊലീസ് സംഘം കുടുംബത്തിന്റെ പരാതിയുണ്ടെന്ന് അറിയിച്ചിട്ടും ഇ ഡി വിശദീകരണം നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇമെയില്‍ അയച്ചത്.

എന്നാൽ റെയ്‌ഡ് നടപടികളുമായി ബിനീഷിന്റെ കുടുംബം സഹകരിച്ചില്ലെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് വാദം. കന്റോണ്‍മെന്റ് എ സി പിയോടായിരുന്നു ഇ ഡിയുടെ പ്രതികരണം. പരാതി കിട്ടിയിട്ടുണ്ടന്നും നടന്ന കാര്യങ്ങളെ കുറിച്ച്‌ മൊഴി നല്‍കണമെന്നും പൊലീസ് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച്‌ അറിയിക്കാമെന്നാണ് ഇ ഡി ഉദ്യോഗസ്ഥര്‍ മറുപടി നല്‍കിയത്.

 

Leave a Reply

Your email address will not be published. Required fields are marked *