Sunday, April 13, 2025
Kerala

കൊവിഡ് ഡ്യൂട്ടി മാര്‍ഗ നിര്‍ദേശങ്ങളില്‍ പ്രതിഷേധം; ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കെജിഎംഒഎയുടെ കത്ത്

തിരുവനന്തപുരം: കൊവിഡ് ഡ്യൂട്ടി മാര്‍ഗനിര്‍ദേശങ്ങളില്‍ പ്രതിഷേധിച്ച് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കെജിഎംഒഎയുടെ കത്ത്. പത്ത് ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞാൽ ഏഴ് ദിവസത്തെ ഓഫ് തുടരണം. ആരോഗ്യ വകുപ്പ് സെക്രട്ടറിക്കാണ് സംഘടന കത്ത് അയച്ചത്.

 

സാലറി കട്ടിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകരിൽ നിന്ന് പിടിച്ച ശമ്പളം ഉടൻ നൽകണം, റിസ്‌ക് അലവൻസ് എൻഎച്ച്എം ജീവനക്കാരുടെത് പോലെയാക്കണമെന്നും കത്തിൽ ആവശ്യമുണ്ട്. കേന്ദ്ര മാർഗനിർദേശ പ്രകാരമാണ് കൊവിഡ് നിരീക്ഷണ അവധി റദ്ദാക്കിയതെന്നായിരുന്നു സർക്കാർ വിശദീകരണം. കൊവിഡ് ഡ്യൂട്ടിയെടുക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് നിരീക്ഷണം ആവശ്യമില്ലെന്ന് പുതിയ മാർഗരേഖ സംസ്ഥാന സർക്കാർ പുറത്തിറക്കിയത് കഴിഞ്ഞ ദിവസമാണ്. നേരത്തെ ലഭിച്ചിരുന്ന അവധി ഇനി മുതൽ ആരോഗ്യ പ്രവർത്തകർക്ക് ലഭിക്കില്ലെന്നും മാർഗരേഖയിൽ പറയുന്നു.

അതേസമയം രോഗിയെ പുഴുവരിച്ച സംഭവത്തിൽ അച്ചടക്കനടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള സമരം ശക്തമാക്കുകയാണ് സർക്കാർ ഡോക്ടർമാർ. ഇന്ന് സംസ്ഥാനത്തെ മുഴുവൻ മെഡിക്കൽ കോളേജാശുപത്രികളിലും രണ്ട് മണിക്കൂർ ഒപി ബഹിഷ്ക്കരിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *