Tuesday, January 7, 2025
Kerala

കാസർകോട് ആരിക്കാടിയിൽ കൊവിഡ് പരിശോധനക്ക് സമ്മതിക്കില്ലെന്ന് നാട്ടുകാർ; ആശങ്കയെന്ന് ആരോഗ്യവകുപ്പ്

കാസർകോട് ആരിക്കാടിയിൽ ആന്റിജൻ പരിശോധനക്ക് ആളുകൾ സഹകരിക്കുന്നില്ലെന്ന് ആരോഗ്യ പ്രവർത്തകരുടെ പരാതി. ഇന്ന് സംഘടിപ്പിച്ച പരിശോധനാ ക്യാമ്പിൽ പങ്കെടുത്തത് രണ്ട് പേർ മാത്രമാണ്.

ചൊവ്വാഴ്ച ഇവിടെ 100 പേരെ പരിശോധിച്ചതിൽ 21 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഈ 21 പേരുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽപ്പെട്ടവരാണ് പരിശോധനയുമായി സഹകരിക്കാത്തത്. ഇത് വലിയ ആശങ്കയുണ്ടാക്കുന്നതായി ആരോഗ്യപ്രവർത്തകർ പറയുന്നു.

പരിശോധനയുമായി സഹകരിച്ചില്ലെങ്കിൽ രോഗവ്യാപനമുണ്ടാകുകയും സമൂഹവ്യാപനത്തിലേക്ക് എത്താനും സാധ്യതയുണ്ട്. തങ്ങൾക്ക് ലക്ഷണമില്ലെന്നും അതിനാൽ പരിശോധന ആവശ്യമില്ലെന്നുമാണ് ജനങ്ങളുടെ പ്രതികരണം

Leave a Reply

Your email address will not be published. Required fields are marked *