Saturday, April 12, 2025
Kerala

‘കുറിച്ച് വെച്ചോളു, നന്മ തുടരും,ചാണ്ടി ജയിക്കും’ ; റെക്കോർഡ് ഭൂരിപക്ഷമെന്ന് ഷാഫി പറമ്പില്‍

പുതുപ്പള്ളിയില്‍ റെക്കോഡ് ഭൂരിപക്ഷത്തിന് ചാണ്ടി ഉമ്മന്‍‌ ജയിക്കുമെന്ന് ഷാഫി പറമ്പില്‍. പുതുപ്പള്ളിയുടെ നെഞ്ചിനുള്ളിൽ മൂവർണ്ണക്കടലാണെന്നും റെക്കോർഡ് ഭൂരിപക്ഷം ലഭിക്കുമെന്നും ഷാഫി പറയുന്നു.

53 വർഷത്തെ കുഞ്ഞൂഞ്ഞ് കാലം അവർക്ക് മടുത്തില്ല,മതിയായില്ല. നന്മ തുടരും,ചാണ്ടി ജയിക്കും.കേരളത്തിനും പുതുപ്പള്ളിക്കും ഉമ്മൻ ചാണ്ടി സാറിനും വേണ്ടി പുതുപ്പള്ളി അത് ചെയ്യും. ചാണ്ടി ഉമ്മന് റെക്കോർഡ് ഭൂരിപക്ഷം നൽകുമെന്നും ഷാഫി ഫേസ്ബുക്കിൽ കുറിച്ചു.

പുതുപ്പള്ളിയില്‍ രാവിലെ ഏഴ് മണി മുതല്‍ വോട്ടെടുപ്പ് ആരംഭിച്ചു. എട്ടാം തീയതിയാണ് വോട്ടെണ്ണല്‍. കൊട്ടിക്കലാശം ആത്മവിശ്വാസം വര്‍ധിപ്പച്ചതായാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക്ക് സി തോമസ് പ്രതികരിച്ചത്.ജനവിധിയില്‍ വിശ്വാസമുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മനും പറഞ്ഞു.

തന്റെ പിതാവിനെ ഞാൻ ദൈവമായാണ് കാണുന്നതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.20 വർഷമായി കുടുംബത്തെ വേട്ടയാടുന്നു. ആരോഗ്യസ്ഥിതിയെയും രോഗ ചികിത്സയെയും കുറിച്ച് ഉമ്മൻചാണ്ടി ഡയറിയിൽ എഴുതിയിരുന്നുവെന്നും അതിൽ താൻ മുൻകൈ എടുത്ത് അമേരിക്കയിൽ കൊണ്ടുപോയി ചികിൽസിച്ചതടക്കമുള്ള കാര്യങ്ങൾ എഴുതിയിട്ടുണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചത്

53 വർഷത്തെ കുഞ്ഞൂഞ്ഞ് കാലം അവർക്ക് മടുത്തില്ല,മതിയായില്ല…
നന്മ തുടരും,ചാണ്ടി ജയിക്കും.
കേരളത്തിനും പുതുപ്പള്ളിക്കും ഉമ്മൻ ചാണ്ടി സാറിനും വേണ്ടി പുതുപ്പള്ളി അത് ചെയ്യും.
ചാണ്ടി ഉമ്മന് റെക്കോർഡ് ഭൂരിപക്ഷം നൽകും.

Leave a Reply

Your email address will not be published. Required fields are marked *