ഉമ്മന്‍ചാണ്ടിയുടെ നാല്‍പതാം ചരമ ദിനം; ചാണ്ടി ഉമ്മന് ഇന്ന് പരസ്യ പ്രചാരണ പരിപാടികള്‍ ഇല്ല
യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് ഇന്ന് പൊതുപ്രചാരണ പരിപാടികള്‍ ഇല്ല. ഉമ്മന്‍ചാണ്ടിയുടെ നാല്‍പതാം ചരമ ദിനത്തോടനുബന്ധിച്ചുള്ള കുര്‍ബാനകളിലും പ്രാര്‍ത്ഥനകളും പങ്കെടുക്കുന്നതിന് വേണ്ടിയാണ് പൊതുപ്രചാരണ പരിപാടികള്‍ ഒഴിവാക്കിയത്. നേതാക്കള്‍ പങ്കെടുക്കുന്ന കുടുംബയോഗങ്ങളും പ്രചരണ പരിപാടികളും തുടരും. 28 ാം തീയതി വീണ്ടും പര്യടനം ഉണ്ട്. അതിനുശേഷം ഒന്ന് രണ്ട് തീയതികളിലാണ് വാഹന പ്രചരണം തീരുമാനിച്ചിരിക്കുന്നത്.
അതേസമയം പുതുപ്പള്ളിയിൽ ഭരണവിരുദ്ധ വികാരമുണ്ടെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ അഭിപ്രായപ്പെട്ടു. ഓരോ ദിവസം കഴിയുന്തോറും ആത്മവിശ്വാസം കൂടുകയാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. തെരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോൾ ആത്മവിശ്വാസം കൂട്ടുന്നുവെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.
വികസനം ജെയിക്കിന്റെ കൈകളിലൂടെ എന്നു പറഞ്ഞ മുഖ്യമന്ത്രിക്ക് മറുപടിയായി അഞ്ചാം തീയതി ജനങ്ങൾ തീരുമാനിക്കും എന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. എട്ടാം തീയതി അത് അറിയാമെന്നും കൂട്ടിച്ചേർത്തു. ഭരണവിരുദ്ധ വികാരം കേരളത്തിൽ നിലനിൽക്കുന്ന ഒരു യാഥാർത്ഥ്യമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഭരണ വിരുദ്ധ വികാരമുണ്ട്, ഇത് യുഡിഎഫിന് അനുകൂലമാകും.
ഉമ്മൻ ചാണ്ടി 53 വർഷം ഭരിച്ച മണ്ഡലത്തിൽ ആ സ്ഥാനം നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ് ചാണ്ടി ഉമ്മൻ. കെ സി വേണുഗോപാൽ അടക്കം മുതിർന്ന നേതാക്കൾ ഇവിടേയ്ക്കും എത്തും.