എറണാകുളത്ത് ഭർതൃവീട്ടിൽ രണ്ട് മാസം ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്തു
എറണാകുളത്ത് ഭർതൃവീട്ടിൽ രണ്ട് മാസം ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം ചാക്ക, വള്ളക്കടവ് സ്വദേശി അമലയാണ് തൂങ്ങി മരിച്ചത്.
ഇന്നലെ ഉച്ചയ്ക്കാണ് അമല ആത്മഹത്യ ചെയ്തത്. ഭർതൃവീട്ടിലെ പീഡനം മൂലമാണ് അമല ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. അമലയെ വീട്ടുകാരുമായി ബന്ധപ്പെടാൻ അനുവദിച്ചില്ലെന്നും ബന്ധുക്കൾ പറഞ്ഞു.
സംഭവത്തിൽ ആസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.