എറണാകുളം നേര്യമംഗലം പാലത്തിന് സമീപം യുവതി തീ കൊളുത്തി ആത്മഹത്യ ചെയ്തു
കൊച്ചി നേര്യമംഗലം പാലത്തിന് സമീപം യുവതി തീ കൊളുത്തി ആത്മഹത്യ ചെയ്തു. വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. ബാഗിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. യുവതിയുടെ പേര് അൽഫോൻസ എന്നാണ് കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുള്ളത്. മരണത്തിന് ആരും ഉത്തരവാദി അല്ലെന്നും മരണാനന്തര ചടങ്ങിനായി അമ്പതിനായിരം രൂപ ബാഗിലുണ്ടെന്നും കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്.