സംസ്ഥാനത്ത് മദ്യവിൽപ്പന ഇന്ന് മുതൽ പുനരാരംഭിക്കും; ബീവറേജസ് ഔട്ട് ലെറ്റുകളില്‍ നേരിട്ടെത്തി മദ്യം വാങ്ങാം
സംസ്ഥാനത്തെ മദ്യവിൽപ്പന ഇന്ന് മുതൽ പുനരാരംഭിക്കും. രാവിലെ 9 മണി മുതൽ വൈകുന്നേരം ഏഴ് മണി വരെയാണ് പ്രവൃത്തി സമയം. ബെവ് ക്യൂ ആപ്പ് ഒഴിവാക്കി ബീവറേജസ് ഔട്ട്‌ലെറ്റുകളിലും ബാറുകളിലും നേരിട്ടെത്തി മദ്യം വാങ്ങാം. സാമൂഹിക അകലം ഉറപ്പാക്കും
തിരക്ക് നിയന്ത്രിക്കാനുള്ള ചുമതല പോലീസിനാണ്. 265 ബെവ്‌കോ ഔട്ട് ലെറ്റുകളും 32 കൺസ്യൂമർ ഫെഡ് ഔട്ട് ലെറ്റുകളും 604 ബാറുകളുമാണ് സംസ്ഥാനത്തുള്ളത്. ടിപിആർ 20 ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങളിൽ മാത്രമായിരിക്കും മദ്യവിൽപ്പന.
കൊവിഡ് വ്യാപനത്തെ തുടർന്ന് ഏപ്രിൽ 26നാണ് സംസ്ഥാനത്തെ മദ്യവിൽപ്പന ശാലകൾ അടച്ചത്.