Sunday, January 5, 2025
Kerala

മലപ്പുറം ജില്ലയിൽ ഞായറാഴ്ച ഏർപ്പെടുത്തിയിരുന്ന സമ്പൂർണ ലോക്ക് ഡൗൺ പിൻവലിച്ചു

മലപ്പുറം ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകൾ അല്ലാത്ത പ്രദേശങ്ങളിൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി. ജില്ലയിൽ ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയിരുന്ന സമ്പൂർണ ലോക് ഡൗൺ ഒഴിവാക്കിയതായി ജില്ലാ കലക്ടർ ബി ഗോപാലകൃഷ്ണൻ അറിയിച്ചു

രോഗവ്യാപന പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ടയ്‌മെന്റ് സോണുകളല്ലാത്ത ,പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തന സമയത്തിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ഒഴിവാക്കുന്നു .വ്യാപാര സ്ഥാപനങ്ങൾക്ക് കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് തുറന്ന് പ്രവർത്തിക്കാവുന്നതാണ് .

ജില്ലയിലെ ഹോട്ടലുകൾ,റസ്റ്റോറന്റുകൾ, ബേക്കറികൾ,കൂൾബാറുകൾ, തട്ടുകടകൾ,ടീ ഷോപ്പുകൾ അടക്കമുളള ഭക്ഷണശാലകളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ട് ഉപഭോക്താക്കൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്നതാണ് .പാർസൽ വിതരണത്തിന് ഏർപ്പെടുത്തിയിരുന്ന സമയ ക്രമീകരണം ഒഴിവാക്കുന്നു.

കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് 20.09.2020 വരെ വിവാഹചടങ്ങുകളിൽ പരമാവധി 50 ആളുകൾക്കും മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 ആളുകൾക്കും പങ്കെടുക്കാവുന്നതാണ് . 21.09.2020 മുതൽ ഇരു ചടങ്ങുകൾക്കും പരമാവധി100 ആളുകൾക്ക് കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ /സാമൂഹികാകലം/സാനിറ്റൈസർ സൗകര്യം/തെർമൽ സ്‌കാനിംഗ് എന്നിവ പാലിച്ച് കൊണ്ട് പങ്കെടുക്കാവുന്നതാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ ,കോച്ചിംഗ് സെന്ററുകൾ ,സിനിമ ഹാൾ , സ്വിമ്മിംഗ് പൂൾ, എന്റർടെയ്ൻമെന്റ് പാർക്ക് ,തുടങ്ങിയവക്ക് പ്രവർത്തനാനുമതി ഉണ്ടായി രിക്കുന്നതല്ല.ഓപ്പൺ എയർ തിയറ്ററുകൾക്ക് 21.09.2020മുതൽ പ്രവർത്തനാനുമതി ഉണ്ടായിരിക്കുന്നതാണ്.

സൂചന (2) സർക്കാർ ഉത്തരവിനനുസൃതമായിട്ടുള്ള പ്രവർത്തനങ്ങൾക്ക് അനുമതിയുണ്ടായിരിക്കുന്നതാണ്.

എല്ലാ പ്രവർത്തനങ്ങളും കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ /സാമൂഹികാകലം/സാനിറ്റൈസർ സൗകര്യം എന്നിവ പാലിച്ച് കൊണ്ട് നടത്തേണ്ടതാണ് .

കണ്ടെയ്ൻമെന്റ് സോണുകൾക്ക് ബാധകമായ നിയന്ത്രണങ്ങൾ തുടരുന്നതാണ്.

നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ1897 ലെ പകർച്ചവ്യാധി തടയൽ നിയമം , ദുരന്ത നിവാരണ നിയമം 2005 ,ഐ.പി.സി സെക്ഷൻ 188എന്നിവ പ്രകാരം നടപടി ബന്ധപ്പെട്ട വകുപ്പുകൾ സ്വീകരിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *