Sunday, April 13, 2025
World

നിലവിൽ പരീക്ഷണത്തിലുള്ള ഒരു വാക്സിനും ഫലപ്രദമല്ല: ലോകാരോഗ്യ സംഘടന

വാഷിംഗ്‍ടണ്‍: ഇപ്പോൾ പരീക്ഷണം പുരോഗമിക്കുന്ന ഒരു കൊവിഡ് വാക്സിനും തങ്ങൾ നിഷ്‍കര്‍ഷിക്കുന്ന ഫലപ്രാപ്‍തി ഇതുവരെ തെളിയിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. ഫലപ്രാപ്‍തിയും സുരക്ഷയും ഉറപ്പാക്കിയാൽ മാത്രമേ വ്യാപക വാക്സിനേഷൻ ആരംഭിക്കാൻ കഴിയു.

അതുകൊണ്ടുതന്നെ വാക്സിനുകളുടെ വ്യാപക ഉപയോഗം ഉടൻ സാധ്യമാകില്ലെന്ന് വക്താവ് മാർഗരറ്റ് ഹാരിസ് പറഞ്ഞു. അടുത്ത വർഷം പകുതിയോടെ അല്ലാതെ വാക്സിൻ പ്രതീക്ഷിക്കരുതെന്നും അവർ പറഞ്ഞു. മൂന്നു മാസത്തിനകം വാക്സിനേഷൻ സാധ്യമാകുമെന്ന് വിവിധ രാജ്യങ്ങൾ പ്രതീക്ഷ പ്രകടിപ്പിച്ചതിനു പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *