Tuesday, January 7, 2025
Kerala

വൈദ്യുതി നിയമഭേദഗതി ബില്ലിനെതിരെ കേരളാ നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി

 

കേന്ദ്രസർക്കാരിന്റെ വൈദ്യുതി നിയമ ഭേദഗതി ബില്ലിനെതിരെ നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി. സംസ്ഥാനങ്ങളുമായി വിഷയം ചർച്ച ചെയ്യാനും സമവായത്തിലെത്താനും കേന്ദ്രത്തിന് സാധിച്ചില്ലെന്ന് പ്രമേയം അവതരിപ്പിച്ചു കൊണ്ട് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു

കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നൽകിയ ഉറപ്പ് ലംഘിച്ചു. സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കുന്നതാണ് ഭേദഗതി. സംസ്ഥാന സർക്കാരിനോ വൈദ്യുതി ബോർഡിനോ നിയന്ത്രണമുണ്ടാകില്ല. സ്വകാര്യ കമ്പനികൾക്ക് ഭേദഗതിയിലൂടെ കടന്നുവരാൻ സാധിക്കും. വൈദ്യുതി രംഗത്ത് ഇത് വലിയ അനിശ്ചിതത്വം സൃഷ്ടിക്കുമെന്നും പൊതുമേഖലയെ തകർക്കുന്ന ഭേദഗതി നീക്കത്തിൽ നിന്നും കേന്ദ്രസർക്കാർ പിൻമാറണമെന്നും നിയമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *