മന്ത്രി എം എം മണിക്ക് കൊവിഡ്; തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു
മന്ത്രി എം എം മണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു
ഇന്ന് നടത്തിയ പരിശോധനയിലാണ് മന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത്. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നും അദ്ദേഹത്തിനില്ല. പ്രോട്ടോക്കോൾ പ്രകാരമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. മന്ത്രിയുമായി സമ്പർക്കത്തിൽ വന്നവർ ക്വാറന്റൈനിൽ പ്രവേശിച്ചു
സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന നാലാമത്തെ മന്ത്രിയാണ് എംഎം മണി. നേരത്തെ തോമസ് ഐസക്, വി എസ് സുനിൽകുമാർ, ഇ പി ജയരാജൻ എന്നിവർക്കും കൊവിഡ് ബാധിച്ചിരുന്നു.