ഫൈനലിൽ പൊരുതി തോറ്റു; ടോക്യോയിൽ രവി കുമാറിന് വെള്ളി മെഡൽ
ടോക്യോ ഒളിമ്പിക്‌സിൽ പുരുഷൻമാരുടെ 57 കിലോ വിഭാഗം ഗുസ്തിയിൽ ഇന്ത്യൻ താരം രവികുമാർ ദഹിയക്ക് ഫൈനലിൽ തോൽവി. റഷ്യൻ താരം സോർ ഉഗ്യൂവിനോട് 7-4നാണ് രവികുമാർ പരാജയപ്പെട്ടത്. രവികുമാർ വെള്ളിമെഡൽ ജേതാവായി
ടോക്യോ ഒളിമ്പിക്‌സിൽ ഗുസ്തിയിൽ ഇന്ത്യയുടെ ആദ്യ മെഡലാണിത്. ഒളിമ്പിക് ഗുസ്തി ചരിത്രത്തിൽ ഇന്ത്യയുടെ ആറാം മെഡലും. ടോക്യോയിൽ ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം അഞ്ചായി ഉയർന്നു. രണ്ട് വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്ത്യ നേടിയത്.