ഇടുക്കി തൊട്ടിക്കാനത്ത് കടബാധ്യതയെ തുടർന്ന് കടയുടമ ആത്മഹത്യ ചെയ്തു. സേനാപതി സ്വദേശി കുഴയമ്പാട്ട് ദാമോദരനാണ്(67) മരിച്ചത്. കടയ്ക്കുള്ളിൽ വിഷം കഴിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. അഞ്ച് ലക്ഷത്തിലേറെ രൂപയുടെ കട ബാധ്യത ഇദ്ദേഹത്തിനുണ്ടായിരുന്നുവെന്നാണ് വിവരം