സർക്കാർ ആശുപത്രികളിലെ ഐസിയു വിഭാഗത്തെ കുറിച്ച് വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു: ആരോഗ്യമന്ത്രി
സർക്കാർ ആശുപത്രികളിലെ ഐസിയു വിഭാഗത്തെ കുറിച്ച് ശരിയല്ലാത്ത കാര്യങ്ങൾ പർവതീകരിച്ച് കാണിക്കുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. വീഴ്ചയുണ്ടെങ്കിൽ തിരുത്താൻ തയ്യാറാണ്. പക്ഷേ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറയരുത്.
സർക്കാരിന്റെ ഭാഗമായ ചില ആളുകൾ തന്നെ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കളമശ്ശേരി മെഡിക്കൽ കോളജിൽ ജീവനക്കാരുടെ അശ്രദ്ധയെ തുടർന്ന് കൊവിഡ് രോഗികൾ മരിച്ചതായുള്ള നഴ്‌സിംഗ് ഓഫീസറുടെ ശബ്ദസന്ദേശം വലിയ വിവാദമായി മാറിയിരുന്നു. എന്നാൽ നഴ്‌സിംഗ് ഓഫീസറുടെ ശബ്ദസന്ദേശം സത്യവിരുദ്ധമെന്നായിരുന്നു മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞത്
നഴ്‌സിംഗ് ഓഫീസറെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. എന്നാൽ ശബ്ദസന്ദേശം വ്യാജമല്ലെന്നും നഴ്‌സിംഗ് ഓഫീസറെ സസ്‌പെൻഡ് ചെയ്ത നടപടി നീതികേടാണെന്നും ചൂണ്ടിക്കാട്ടി ഡോക്ടർ നജ്മ രംഗത്തുവന്നിരുന്നു.