ജവാൻ റമ്മിന്റെ നിർമാണം ഇന്ന് പുനരാരംഭിക്കില്ല; വിശദമായ സ്റ്റോക്ക് പരിശോധന നടത്തും
തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിൽ മദ്യ ഉത്പാദനം ഇന്ന് പുനരാരംഭിക്കില്ല. പോലീസ്, എക്‌സൈസ്, ബീവറേജ്, ലീഗൽ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം സ്‌റ്റോക്ക് പരിശോധിക്കും. ഇതിന് ശേഷമേ മദ്യനിർമാണം പുനരാരംഭിക്കണമോയെന്ന കാര്യത്തിൽ തീരുമാനമാകുകയുള്ളു
ജില്ലാ പോലീസ് മേധാവി ആർ നിശാന്തിനി ഇന്ന് ട്രാവൻകൂർ ഷുഗേഴ്‌സിൽ പരിശോധന നടത്തുന്നുണ്ട്. കമ്പനിയിൽ നിന്ന് സ്പിരിറ്റ് കടത്തിയ സംഭവത്തിൽ ജനറൽ മാനേജരടക്കം മൂന്ന് ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതിനുള്ള നടപടി വൈകുകയാണ്.
കഴിഞ്ഞ ദിവസം പുളിക്കീഴിലെത്തിച്ച രണ്ട് ടാങ്കർ ലോറികളിൽ നിന്നാണ് പ്രതികൾ സ്പിരിറ്റ് കടത്തിയത്. നാൽപതിനായിരം ലിറ്റർ വീതമുള്ള രണ്ട് ടാങ്കറുകളും നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.