Friday, April 11, 2025
Kerala

കൊച്ചിയിൽ പുകയ്ക് നേരിയ ആശ്വാസം; ബ്രഹ്മപുരത്തെ തീ അണയ്ക്കാൻ ശ്രമം തുടരുന്നു

ബ്രഹ്മപുരത്ത് നിന്നുള്ള മാലിന്യ പുകയ്ക് നേരിയ ആശ്വാസം. നഗരമേഖലകളിൽ പുക കുറഞ്ഞു. പാലാരിവട്ടം, കലൂർ, വൈറ്റില മേഖലകളിൽ പുക കുറഞ്ഞു. ഇന്നലെ രാത്രി മേഖലകൾ പുകയിൽ മൂടിയിരുന്നു. ബ്രഹ്മപുരത്ത് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.

നഗരവാസികൾക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കൊവിഡിന് ശേഷം പല വിധ ആരോഗ്യപ്രശ്നങ്ങളിൽ ബുദ്ധിമുട്ടുന്നവർ പ്രതിസന്ധി ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട അവസ്ഥയാണെന്ന് ആരോഗ്യ വിദഗ്ധർ അറിയിച്ചു. മുതിർന്നവരും,കുട്ടികളും ശ്വസന സംബന്ധമായ പ്രശ്നങ്ങളുള്ളവരും അതീവ കരുതലെടുക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി.

ബ്രഹ്മപുരത്ത് ഇന്ന് വൈകീട്ടോടെ തീകെടുത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി തുടരുകയാണ്. കൂടുതൽ ഫയർ എഞ്ചിനുകൾ ഇവിടേക്ക് എത്തിച്ചിട്ടുണ്ട്. ഒപ്പം കടന്പ്രയാറിൽ നിന്ന് വെള്ളം പമ്പ് ചെയ്യാനുള്ള വലിയ മോട്ടോറുകളും ആലപ്പുഴയിൽ നിന്ന് എത്തിച്ചിട്ടുണ്ട്. ബ്രഹ്മപുരത്തും പുക പ്രശ്നമുള്ള മേഖലകളിലും പരമാവധി ആളുകൾ പുറത്തിറങ്ങരുതെന്നാണ് ജില്ല ഭരണകൂടത്തിന്‍റെ നിർദേശം. കടകൾ തുറക്കാതെ പരമാവധി ആളുകളെ വീടുകളിൽ തന്നെ ഇരുത്തി വൈകീട്ടോടെ തീകെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *