പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിലെ എൻഐഎ റെയ്ഡ്, കൊച്ചിയിൽ ആദ്യ അറസ്റ്റ്; മൂന്ന് പേർ കസ്റ്റഡിയിൽ തുടരുന്നു
കൊച്ചി : സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടന്ന എൻഐഎ റെയ്ഡിൽ പിടിയിലായവരിൽ ആദ്യ ആളുടെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം എടവനക്കാട് സ്വദേശി മുബാറക്കിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. റെയ്ഡിനെ പിന്നാലെ ഇന്നലെ രാവിലെയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. നിരോധിത സംഘടനയെ പുനരുജ്ജീവിക്കാൻ ശ്രമങ്ങൾ നടക്കുന്നതായി എൻഐഎ തിരിച്ചറിഞ്ഞിരുന്നു. മുബാറക്കിന്‍റെ വീട്ടിൽ നിന്ന് ചില ആയുധങ്ങൾ കണ്ടെടുത്തതായും സൂചനകളുണ്ട്. പോപ്പുലർ ഫ്രണ്ടുമായി ബന്ധമുളള കൂടുതൽ പേരെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ടെന്നും എൻഐഎ വൃത്തങ്ങൾ അറിയിച്ചു.