വ്യോമസേനയുടെ സൂര്യകിരൺ ടീം അവതരിപ്പിക്കുന്ന വ്യോമാഭ്യാസപ്രകടനം ഇന്ന് ശംഖുമുഖത്ത്
വ്യോമസേനയുടെ സൂര്യകിരൺ ടീം അവതരിപ്പിക്കുന്ന വ്യോമാഭ്യാസപ്രകടനം ഇന്ന് നടക്കും. തിരുവനന്തപുരം ശംഖുമുഖം കടൽ തീരത്ത് രാവിലെ 8.30 നാണ് വ്യോമാഭ്യാസ പ്രകടനം അരങ്ങേറുക. ഇന്ത്യൻ വായു സേനയുടെ യുദ്ധവിമാനങ്ങളിലെ പൈലറ്റുകൾക്ക് പരിശീലനം നൽകുന്ന സൂര്യ കിരൺ വിഭാഗം ഏഷ്യയിലെ ഏറ്റവും മികച്ച വ്യോമാഭ്യാസ സംഘമാണ്. 9 വിമാനങ്ങൾ അടങ്ങുന്ന സംഘമാണ് സൂര്യ കിരൺ ബാച്ചിൽ ഉൾപ്പെടുന്നത്.