പ്രവാസി മലയാളി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു
പ്രവാസി മലയാളി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. ആലപ്പുഴ ചെങ്ങന്നൂർ സ്വദേശി സജി ജോൺ (62) ആണ് മസ്‌കത്തിൽ വെച്ച് മരണപ്പെട്ടത്. 40 വർഷത്തോളം മസ്കത്തിൽ കോൺട്രാക്ടറായി ജോലി ചെയ്തുവരികയായിരുന്നു.
ഭാര്യ – ശോഭ ജോൺ റോയൽ ഒമാൻ ആശുപത്രി ജീവനക്കാരിയാണ്. സംസ്‍കാരം മസ്‌കറ്റിലെ ഖുറത്തുള്ള പി.ഡി.ഒ സെമിത്തേരിയിൽ ഫെബ്രുവരി 6 തിങ്കളാഴ്ച വൈകുന്നേരം മൂന്നുമണിക്ക് നടത്തും.