സമാനതകളില്ലാത്ത പ്രതിസന്ധി മൂലമാണ് ഇന്ധന സെസ് ഏർപ്പെടുത്തേണ്ടി വന്നത്; കെ.എൻ ബാലഗോപാൽ
സമാനതകളില്ലാത്ത പ്രതിസന്ധി മൂലമാണ് ഇന്ധന സെസ് ഏർപ്പെടുത്തേണ്ടി വന്നതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഭാവികേരളത്തിന് വേണ്ടിയുള്ള നിരവധി പദ്ധതികളും ആശയങ്ങളുമാണ് ബജറ്റിൽ ഉൾക്കൊള്ളിച്ചിരുന്നതെന്ന് കെ.എൻ. ബാലഗോപാൽ പറഞ്ഞു. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്താൻ കാരണം കേന്ദ്ര സർക്കാരാണ്.
നികുതിയും സെസും കൂട്ടിയ സാഹചര്യം ജനങ്ങൾക്ക് ബോധ്യപ്പെടുമെന്ന് ധനമന്ത്രി ഫേസ്ബുക്കിൽ ചൂണ്ടിക്കാട്ടി. സെസ് കൂട്ടിയതിനെ പർവ്വതീകരിക്കാൻ ശ്രമം നടക്കുന്നുവെന്നും കുറ്റപ്പെടുത്തി.കാൽ നൂറ്റാണ്ടിനുള്ളിൽ കേരളത്തെ ഏതൊരു വികസിത രാജ്യത്തോടും സമാനമായ അടിസ്ഥാന സൗകര്യ വികസനത്തിലേക്കും ജീവിതസൗകര്യങ്ങളിലേക്കും ഉയർത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യമാണ് എൽ.ഡി.എഫ്. സർക്കാരിനുള്ളതെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.