കൊട്ടാരക്കരയിൽ ചികിത്സക്കെത്തിയ 12കാരി ഗർഭിണിയെന്ന് പരിശോധനയിൽ; ബന്ധു അറസ്റ്റിൽ
കൊല്ലം കൊട്ടാരക്കരയിൽ 12 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് പിടിയിൽ. പെൺകുട്ടിയുടെ ബന്ധു തന്നെയാണ് പ്രതി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സക്കെത്തിയപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്
ആരോഗ്യപ്രശ്‌നങ്ങളെ തുടർന്നാണ് പെൺകുട്ടിയെ ചികിത്സക്ക് എത്തിച്ചത്. സംശയം തോന്നിയ ഡോക്ടർ കുട്ടിയെ പരിശോധിക്കുകയായിരുന്നു. പിന്നീട് കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് ബന്ധു പീഡിപ്പിച്ചതായി കുട്ടി പറഞ്ഞത്
പെൺകുട്ടിയുടെ അടുത്ത ബന്ധു കൂടിയാണ് 23കാരനായ യുവാവ്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.