പി ശ്രീരാമകൃഷ്ണനുമായി അടുത്ത വ്യക്തി ബന്ധം; ജലീലുമായി ഔദ്യോഗിക ബന്ധം മാത്രം: സ്വപ്ന
മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണനുമായി തനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായി സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ വെളിപെടുത്തൽ. പി ശ്രീരാമകൃഷ്ണനുമായി വ്യക്തിപരമായ ബന്ധമാണുള്ളത്. ഒരു വിദേശകാര്യാലയത്തിൽ ഇന്ത്യൻ സ്ത്രീ ജോലി ചെയ്യുമ്പോൾ അത് ഡിപ്ലോമാറ്റ് ആണോ അല്ലയോ എന്ന് തിരിച്ചറിയാൻ പറ്റാത്തയാളാണോ സ്പീക്കർ സ്ഥാനത്തിരുന്നതെന്ന് സ്വപ്ന ചോദിക്കുന്നു
പി ശ്രീരാമകൃഷ്ണൻ വീട്ടിൽ പലതവണ വന്നിട്ടുണ്ട്. വീട്ടിൽ നിന്ന് ആഹാരം കഴിച്ചിട്ടുണ്ട്. എനിക്കറിയില്ല എന്തിനാണ് കള്ളം പറയുന്നതെന്ന്. ഇപ്പോൾ ഞാൻ സംസാരിക്കുന്നത് ശിവശങ്കറെ കുറിച്ച് മാത്രമാണ്. എന്റെ ആവശ്യത്തിന് വേണ്ടി ഒരു അധികാരികളെയും മന്ത്രിയെയും വിളിച്ചിട്ടില്ല. അതേസമയം കെ ടി ജലീലുമായി ഔദ്യോഗിക ബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും സ്വപ്‌ന പറഞ്ഞു

കസ്റ്റംസിന് മുന്നിൽ ഹാജരാകാൻ ഞാൻ തയ്യാറെടുത്തതാണ്. അപ്പോഴാണ് ശിവശങ്കർ വിളിച്ച് പോകരുതെന്ന് ആവശ്യപ്പെട്ടത്. ആദ്യം മുൻകൂർ ജാമ്യം എടുക്കാനും സമൻസ് അയക്കാതെ പോകേണ്ട കാര്യമില്ലെന്നും ശിവശങ്കർ ഉപദേശിച്ചു. പിന്നെ സന്ദീപും ശിവശങ്കറും ഭർത്താവായിരുന്ന ജയശങ്കറും നൽകിയ നിർദേശപ്രകാരമാണ് ബംഗളൂരു വരെ എത്തിയത്. ശിവശങ്കറിന്റെ മാസ്റ്റർ പ്ലാൻ പ്രകാരമാണ് എൻഐഎയെ കൊണ്ടുവന്നത്. തീവ്രവാദ ബന്ധത്തിൽ കുടുക്കി കുറച്ചുനാൾ സ്വപ്‌ന മിണ്ടില്ലെന്ന് ശിവശങ്കർ കരുതിയെന്നും സ്വപ്‌ന പറയുന്നു.