പോസിറ്റീവായ വ്യക്തി അടുത്ത ടെസ്റ്റ് ചെയ്യേണ്ടത് 10 ദിവസത്തിനു ശേഷം ; ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശം
കോവിഡ് സ്ഥിരീകരിച്ച വ്യക്തി അടുത്ത ലാബ് പരിശോധന നടത്തേണ്ടത് 10 ദിവസം കഴിഞ്ഞ് മാത്രമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഒരിക്കല്‍ കോവിഡ് പോസിറ്റീവായ വ്യക്തി തുടര്‍ന്നുള്ള ദിവസങ്ങളില്‍ പല സ്ഥലങ്ങളില്‍ പോയി ടെസ്റ്റ് ചെയ്യുകയും അതില്‍ പല തരത്തിലുള്ള റിസള്‍ട്ടുകളുമായി വരികയും ചെയ്യുന്ന സാഹചര്യമുണ്ട്. ഒരു പോസിറ്റീവ് റിസള്‍ട്ട് എങ്കിലും ഉണ്ടെങ്കില്‍ ആരോഗ്യ വകുപ്പ് ആ വ്യക്തിയെ പോസിറ്റീവായാണ് പരിഗണിക്കുന്നത്. അതിനാല്‍ ഒരു പോസിറ്റീവ് റിസള്‍ട്ട് കിട്ടിയ ശേഷം പൊതുജങ്ങള്‍ 10 ദിവസം കഴിഞ്ഞു മാത്രം അടുത്ത ടെസ്റ്റ് ചെയ്താല്‍ മതി.