Thursday, January 9, 2025
Kerala

സ്വപ്‌നയുടെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് ശിവശങ്കർ

സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളിൽ മാധ്യമങ്ങളോട് കൂടുതൽ പ്രതികരിക്കാനില്ലെന്ന് എം ശിവശങ്കർ. കേസ് നടക്കുകയാണ്. കൂടുതൽ എന്തെങ്കിലും പറയാനുണ്ടെങ്കിൽ മറ്റൊരു പുസ്തകമിറക്കുമെന്നും അദ്ദേഹം പറഞ്ഞു. ശിവശങ്കർ എഴുതിയ ആത്മകഥ അശ്വത്ഥാത്മാവ് വെറും ഒരു ആന എന്ന പുസ്തകത്തിന്റെ പശ്ചാത്തലത്തിലാണ് സ്വപ്‌ന സുരേഷ് ആരോപണങ്ങൾ ഉന്നയിച്ചത്

ശിവശങ്കറുമായി മൂന്ന് വർഷം വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. ശിവശങ്കർ തന്നെ ചൂഷണം ചെയ്തു. താൻ ഇങ്ങനെ ആയതിന്റെ ഉത്തരവാദിത്വം അദ്ദേഹത്തിനാണ്. താൻ ആത്മകഥ എഴുതിയാൽ ശിവശങ്കറെ കുറിച്ച് ഒരുപാട് എഴുതേണ്ടി വരുമെന്നും സ്വപ്‌ന പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *