കോതമംഗലത്ത് സ്കൂൾ വിദ്യാർത്ഥിയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി
സ്കൂൾ വിദ്യാർത്ഥിയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി. കോതമംഗലം കോട്ടപ്പടി സ്കൂൾ കവലയിൽ ഇന്ന് വൈകിട്ടായിരുന്നു സംഭവം.
ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ആയക്കാട് സ്വദേശി ഹസനുലിനാണ് അപകടം ഉണ്ടായത്.
സഹപാഠികൾക്കൊപ്പം ബസ് കയറുവാൻ വരുമ്പോൾ ആണ് ദാരുണമായ സംഭവമുണ്ടായത്. കോട്ടപ്പടി വഴി കോതമംഗലത്തേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസിന്റെ പിൻ ചക്രം ഹസനുലിൻ്റെ കാലിലൂടെ കയറിയിറങ്ങുകയായിരുന്നു. കാലിന് സാരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.