കയറുന്നതിനു മുമ്പേ ബസെടുത്തു; ബസിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്ക്
കയറുന്നതിനു മുമ്പേ ബസെടുത്തുതിനെ തുടർന്ന് ബസിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്ക്. കുന്നംകുളം ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. വെള്ളറക്കാട് സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥിനിക്കാണ് പരിക്കേറ്റത്.
കുന്നംകുളം കുറ്റിപ്പുറം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ നിന്നാണ് വിദ്യാർത്ഥിനി വീണത്. കടവല്ലൂർ ഗവൺമെന്റ് സ്കൂൾ വിദ്യാർത്ഥിനി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കയറുന്നതിന് മുമ്പെ ബസ് എടുത്തുവെന്ന് വിദ്യാർത്ഥിനി പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്തു.