സംസ്ഥാനം 49 പേർക് കൂടി ഒമിക്രോൺ; ആകെ രോഗ ബാധിതർ 230 ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് 49 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തൃശൂര്‍ 10, കൊല്ലം 8, എറണാകുളം 7, മലപ്പുറം 6, ആലപ്പുഴ 3, പാലക്കാട് 3, കോഴിക്കോട് 2, കാസര്‍ഗോഡ് 2, തിരുവനന്തപുരം 1, പത്തനംതിട്ട 1, കോട്ടയം 1, ഇടുക്കി 1, കണ്ണൂര്‍ 1, വയനാട് 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതുകൂടാതെ ഒരു തമിഴ്നാട് സ്വദേശിക്കും ഒരു കോയമ്പത്തൂര്‍ സ്വദേശിക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചു.
ഇതില്‍ 32 പേര് ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നും ഏഴ് പേര് ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 10 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്. തൃശൂര്‍ 4, കൊല്ലം 3, മലപ്പുറം 2, എറണാകുളം 1 സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്.
തൃശൂരില്‍ നാല് പേര് യുഎഇയില്‍ നിന്നും, ഒരാള്‍ വീതം ഖത്തര്‍, യുക്രൈന് എന്നിവിടങ്ങളില്‍ നിന്നും, കൊല്ലത്ത് നാല് പേര് യുഎഇയില്‍ നിന്നും, രണ്ട് പേര് ഖത്തറില്‍ നിന്നും, ഒരാള്‍ കാനഡയില്‍ നിന്നും, എറണാകുളത്ത് രണ്ട് പേര് യുകെയില്‍ നിന്നും രണ്ട് പേര് ഖാനയില്‍ നിന്നും, ഒരാള്‍ വീതം യുഎസ്എ, യുഎഇ എന്നിവിടങ്ങളില്‍ നിന്നും, മലപ്പുറത്ത് നാല് പേര് യുഎഇയില്‍ നിന്നും ആലപ്പുഴയില്‍ രണ്ട് പേര് യുഎഇയില്‍ നിന്നും, ഒരാള്‍ സ്പെയിനില്‍ നിന്നും, പാലക്കാട് രണ്ട് പേര് യുഎഇയില്‍ നിന്നും, ഒരാള്‍ ഖത്തറില്‍ നിന്നും,