രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം 400 കടന്നു
രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം ഉയരുന്നു. 17 സംസ്ഥാനങ്ങളിലായി 422 പേർക്ക് അസുഖം സ്ഥിരീകരിച്ചു. 130 പേർ രോഗമുക്തരായി. മഹാരാഷ്ട്രയിൽ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 108ലെത്തി. ഡൽഹിയിൽ 79 കേസുകൾ.
ഒമിക്രോൺ സ്ഥിരീകരിച്ചവരിൽ പകുതി പേരും രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവരാണെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐ.സി.എം.ആർ) കണ്ടെത്തൽ. 183 ഒമിക്രോൺ ബാധിതരിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ആർക്കും ഗുരുതര പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. 73 ശതമാനം പേരും ഒരു ലക്ഷണവും പ്രകടിപ്പിച്ചിട്ടില്ല. ഇതിൽ 60 ശതമാനം പേരും പുരുഷന്മാരാണെന്നും ഐ.സി.എം.ആർ പഠനം പറയുന്നു.