മദ്യപിച്ച് സ്ത്രീകളെ ഉപദ്രവിച്ചതോടെയാണ് പോലീസ് ഇടപെട്ടത്; ട്രെയിൻ ആക്രമണത്തിൽ ദൃക്‌സാക്ഷികൾ
മാവേലി എക്‌സ്പ്രസിലെ യാത്രക്കാരനെ എ എസ് ഐ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ വലിയ മനുഷ്യാവകാശ ലംഘനമായി വാർത്തകൾ വരുന്നതിനിടെ വസ്തുതകൾ വെളിപ്പെടുത്തി ട്രെയിനിലുണ്ടായിരുന്ന യാത്രക്കാർ. മദ്യപിച്ച് സ്ത്രീകളെ ശല്യം ചെയ്തതോടെയാണ് പോലീസ് ഇടപെട്ടത്. ശല്യം ചെയ്തപ്പോൾ പോലീസിനോട് പരാതിപ്പെട്ടു. തുടർന്നാണ് ഇയാളെ മാറ്റാനായി പോലീസ് എത്തിയത്.
പോലീസ് എഴുന്നേറ്റ് നീങ്ങാൻ പറഞ്ഞിട്ടും ഇയാൾ അനുസരിച്ചില്ല. തുടർന്നാണ് വലിച്ച് താഴെയിട്ടതും പിന്നാലെ മർദിച്ചതും. മാഹിയിൽ നിന്ന് കുടിച്ച് ലക്കുകെട്ടാണ് ഇയാൾ സ്ലീപ്പർ കോച്ചിൽ കയറിയത്. രണ്ട് പെൺകുട്ടികളുടെ മുന്നിലിരുന്ന് ഇയാൾ ശല്യം ചെയ്തു. വസ്ത്രും പോലും ഇയാൾ മര്യാദക്ക് ധരിച്ചിരുന്നില്ലെന്ന് പെൺകുട്ടികളും പറയുന്നു
ഇതോടെ ടിടിഇ പോലീസിനെ വിളിക്കുകയായിരുന്നു. ടിക്കറ്റില്ലെന്ന് കണ്ടതോടെ മാറ്റാൻ ടിടിഇ നിർദേശിക്കുകയായിരുന്നു. കോച്ചിലുണ്ടായിരുന്ന യാത്രക്കാർ പോലീസ് നടപടിയെ ന്യായീകരിക്കുകയാണ്. ഇതോടെ എഎസ്‌ഐ പ്രമോദിനെതിരായ നടപടി ചർച്ച ചെയ്താകും പോലീസ് തീരുമാനിക്കുക.