ഗെയിം കളിക്കാൻ ഫോണ്‍ നൽകിയില്ല : കോട്ടയത്ത് പതിനൊന്നുകാരൻ തൂങ്ങി മരിച്ചു
കോട്ടയം: കുമ്മണ്ണൂരിൽ പതിനൊന്നുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. കുമ്മണ്ണൂർ പാറയ്ക്കാട്ട് വീട്ടിൽ സിയോണ്‍ രാജു ആണ് മരിച്ചത്. ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഗെയിം കളിക്കാൻ ഫോണ്‍ നൽകാത്തതിനെ തുടർന്ന് കുട്ടി ജീവനൊടുക്കിയെന്നാണ് സംശയം. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട് നടക്കും. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.